മത്സ്യബന്ധന ബോട്ട് തകർന്ന നിലയിൽ കരയ്കടിഞ്ഞു

കൊയിലാണ്ടി: മത്സ്യ ബന്ധന ബോട്ട് തകർന്ന നിലയിൽ കരയ്കടിഞ്ഞു. KL01 M07868 നമ്പറിലുള്ള സിന്ധു യാത്രാ മാത എന്ന ബോട്ടാണ് കൊയിലാണ്ടി കടലൂർ ബീച്ചിൽ തകർന്ന നിലയിൽ കരയ്കടിഞ്ഞത്. ഓഖിദുരന്തത്തിൽ അകപ്പെട്ട് തകർന്നതാണ് ബോട്ടെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ബോട്ട് പൂർണ്ണമായും തകർന്നിട്ടുണ്ട്.
