കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്ന് 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ആര്‍.പി.എഫും എക്സൈസ് റെയ്ഞ്ച് വിഭാഗവും ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് അഞ്ഞൂറു ഗ്രാമിന്റെ മുന്നൂറു പാക്കറ്റുകള്‍ ഉള്‍പ്പെടുന്ന മൂന്ന് വലിയകെട്ടുകള്‍ കണ്ടെത്തിയത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ഒന്നരലക്ഷം രൂപ വില വരും.
കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.കെ. വിശ്വനാഥന്‍, സി.ഇ.ഒ.മാരായ കെ. ഗംഗാധരന്‍, ആര്‍. രഞ്ജിത്ത്, പി. മനോജ്, ആര്‍.പി.എഫ്. എസ്.ഐ. കെ.എം. നിഷാന്ത്, എ.എസ്.ഐ. പി.കെ. കതിരേഷ് ബാബു, ഹെഡ് കോണ്‍സ്റ്റബിള്‍ ബി.എസ്. പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ ദേവരാജന്‍, രതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

