ഹരിതസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹരിതകേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഹരിതസംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ മാലിന്യ സംസ്കരണവും ശുചിത്വവും, വിഷരഹിത ഭക്ഷ്യോദ്പാദനം, ജ ലസുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറും ചിത്രപ്രദര്‍ശനവും നടന്നു. നഗരസഭചെയര്‍മാന്‍ അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സന് വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി ചെയര്മാന്മാരായ വി. സുന്ദരന്‍, എന്‍.കെ. ഭാസ്കരന്, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്, കെ.വിജയന്, വി. പി. ഇബ്രാഹിംകുട്ടി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന് ബാബു, ആസൂത്രണ സമിതി വൈസ് ചെയര്മാന് എ. സുധാകരന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷെറില്‍ ഐറിന് സോളമന് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.
