കണ്ണൂരില്‍ കനത്ത കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നു വീണ് മത്സ്യതൊഴിലാളി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കനത്ത കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നു വീണ് മത്സ്യതൊഴിലാളി മരിച്ചു. കണ്ണൂര്‍ തയ്യില്‍ കാര്‍ തിക് നിവാസില്‍ പവിത്രന്‍ ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീശിയടിച്ച കാറ്റില്‍ ആയിക്കര ഹാര്‍ബറിലെ ഹൈമാസ്റ്റ് ലൈറ്റാണ് തകര്‍ന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.
കണ്ണൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. തലശേരിയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കടലിനടുത്തുള്ള തലശ്ശേരി ഗവര്‍മെന്റ് ആശുപത്രിയില്‍നിന്നും രോഗികളെ ഒഴിപ്പിച്ചു. ആശുപത്രിയിലെ ബേബി വാര്‍ഡ് പൂര്‍ണമായും ഒഴിപ്പിച്ചു. ആശുപത്രിയിലെതന്നെ പ്രശ്നബാധിതമല്ലാത്ത ഇടത്തേക്കാണ് രോഗികളെ മാറ്റിയത്.

കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് മത്സബന്ധനത്തിന് പോയയാള്‍ പരിക്കുകളോടെ തലശേരിയില്‍ തിരിച്ചെത്തി. തീരദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി.

