ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി: മുൻ മന്ത്രിയും, സി.പി.ഐ. നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. നഗരസഭാ ചെയർമാൻ അഡ്വ:
കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ, നാളികേര വികസന ബോർഡ് ചെയർമാൻ എം.നാരായണൻ, വി.പി. ഇബ്രാഹിം കുട്ടി, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, കെ .ടി.എം. കോയ, ഇ.കെ. അജിത്ത്, പി.കെ. വിശ്വനാഥൻ കെ.വി. സുരേഷ്, കെ.എസ്. രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.

