ദേശീയ പാതയിൽ ടെംബോ വാൻ ലോറിയിലിടിച്ചു തകർന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ ടെംബോ വാൻ ലോറിയിലിടിച്ചു തകർന്നു. ആർക്കും പരിക്കില്ല. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിനു മുൻവശം ആർ.ടി. ഓഫീസിനു സമീപമാണ് അപകടം. ഹംബിൽ കയറിയിറങ്ങി നിയന്ത്രണം വിട്ട ടെംമ്പോ സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിക്കാനുള്ള ശ്രമത്തിനിടെ നാഷണൽ പെർമിറ്റ് ലോറിയിലിടിക്കുകയായിരുന്നു.
തലശ്ശേരിയിൽ നിന്നും കടുക്ക എലത്തൂരിൽ ഇറക്കി തിരിച്ചു വരുമ്പഴാണ് അപകടം. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു.ടെംബോയുുടെ മുൻവശം പൂർണ്ണമായും തകർന്നു.

