മെഡിക്കൽ പി.ജി. പ്രവേശന പരീക്ഷ: കൊയിലാണ്ടി സ്വദേശി വിഷ്ണുപ്രസാദിന് രണ്ടാം റാങ്ക്

കൊയിലാണ്ടി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 2017 നവംബർ മാസം നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പി.ജി. പ്രവേശന പരീക്ഷയിൽ കൊയിലാണ്ടി സ്വദേശി വിഷ്ണുപ്രസാദ് രണ്ടാം റാങ്ക് കരസ്ഥമാക്കി. 2012 ൽ നടന്ന കേരള മെഡിക്കൽ പി.ജി.പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കും, ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്കും, കരസ്ഥമാക്കിയിരുന്നു.
കോഴിക്കോട് ഗവ. ബീച്ച് ജന: ആശുപത്രിയിലെ ഇ.എൻ.ടി.സ്പെഷ്യലിസ്റ്റ് ഡോ.പ്രദീപന്റെയും, കോഴിക്കോട് കോട്ടപ്പറമ്പ് ഗവ: ആശുപത്രിയിലെ ഡോ. റോജാ പ്രദീപന്റെയും മകനാണ്.

