KOYILANDY DIARY.COM

The Perfect News Portal

ആര്‍.ഡി.പി പുതിയ ലാപ്ടോപ് വിപണിയിലിറക്കി

ഐ.ടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ കമ്ബനിയായ ആര്‍.ഡി.പി പുതിയ ലാപ്ടോപ് വിപണിയിലിറക്കി. തിന്‍ബുക് 1403p എന്ന ഈ ലാപ്ടോപ്പിന് കരുത്തേകുന്നത് പുത്തന്‍ X5-Z8350 ഇന്റല്‍ ആറ്റം പ്രൊസസ്സറും വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ്. 11,999 രൂപ വിലമതിക്കുന്ന ഈ ലാപ്ടോപ്പ് ഓണ്‍ലൈന്‍ വിപണന സൈറ്റുകളായ ആമസോണ്‍ ഫ്ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങാവുന്നതാണ്.

2ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് കപാസിറ്റിയും മൈക്രൊ എസ്.ഡി കാര്‍ഡ് വഴി 128 ജി.ബി വരെ വികസിപ്പിക്കാവുന്നതുമാണ്. കനം കുറഞ്ഞതും 14.1 ഇഞ്ച് നീളവുള്ള ലാപ്ടോപിന്റെ ഭാരം വെറും 1.36 കിലോഗ്രാം ആണ്. 8.5 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ബാറ്ററി ലൈഫ് 3.0 യു.എസ്.ബി എന്നീ സവിശേഷതകളും ഈ ലാപ്ടോപ്പിനുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *