സ്വര്‍ണത്തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണം

കൊയിലാണ്ടി: സ്വര്‍ണത്തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഓള് കേരളാ ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എന്‍. മധുസൂദനന് ഉദ്ഘാടനംചെയ്തു. സി.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
എന്‍.കെ. രാജീവന്, എം. സദാനന്ദന്, കെ.കെ. ജയദാസന്‍, കെ. വിശ്വന്, പി.കെ. രാജീവന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.എം. ദാമോദരന്‍ (പ്രസിഡന്റ്), സി. നടരാജന് (വൈസ് പ്രസിഡന്റ്), എന്‍.കെ. രാജീവന് (സെക്രട്ടറി), കെ.കെ. ജയദാസന്‍ (ജോ.സെക്രട്ടറി), ടി.കെ. ബാലകൃഷ്ണന് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

