സ്തനാര്‍ബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പ്രതീക്ഷ, ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ അധ്യക്ഷനായി.
എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് മേധാവി ദിനേശ് മാക്കുനി ബോധവത്കരണ ക്ലാസെടുത്തു. പി. ചന്ദ്രശേഖരന്‍, അശോകന്‍ ആലപ്രത്ത്, വി.എ. റജുല, മെഹമൂദ്, വി.എം. അനൂപ് എന്നിവര്‍ സംസാരിച്ചു.

