വേങ്ങരയിൽ യു.ഡി.എഫ്. വിജയിച്ചു: ഭൂരിപക്ഷം 23310

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫ്. സ്ഥാനാർത്തി കെ. എൻ. എ. ഖാദർ 23310 വോട്ടിന് വിജയിച്ചു. എൽ. ഡി. എഫ്. സ്ഥാനാർത്ഥി പി. പി. ബഷീറിന് 41917 വോട്ടുകൾ നേടിയപ്പോൾ 65227 വോട്ട് നേടിയാണ് ഖാദർ വിജയിച്ചത്. എന്നാൽ യു. ഡു. എഫ്. നെ സംബന്ധിച്ച് ഭൂരിപക്ഷത്തിൽ വന്ന കുറവ് കനത്ത തിരിച്ചടിയായി.
8648 വോട്ട് നേടി മൂന്നാം സ്ഥാനത്തേക് എസ്. ഡി. പി. ഐ. കടന്നു വന്നപ്പോൾ 5728 വോട്ടും മാത്രം നേടി. ബി. ജെ. പി. നാലാം സ്ഥാനത്തേക്ക് പതിച്ചു. എൽ. ഡി. എഫ്. നെ സംബന്ധിച്ച് പ്രതീക്ഷിക്കാത്ത വോട്ടുകളാണ് ലഭിച്ചതെന്ന് പൊതു വിലയിരുത്തൽ. നാൽപ്പതിനായിരത്തിൽ പരം വോട്ടുകൾക്കാണ് മണ്ഡലം നിലവിൽ വന്നതിന് ശേഷം നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും യു. ഡി. എഫ്. നി ലഭിക്കാറുള്ളത്. ഇത് വരുംെ ദിവസങ്ങളിൽ യു. ഡി. എഫ്. ൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് 16500ൽ പരം വോട്ടിന്റെ വർദ്ദന ഭരണത്തെ വിലയിരുത്തലായാണ് വിലയിരുത്തപ്പെടുന്നത്.

