പുനര്‍ജ്ജനി ക്യാമ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ വണ്ടികള്‍ക്ക് പുനര്ജന്മം

കോഴിക്കോട്: നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ”പുനര്‍ജ്ജനി ” ക്യാമ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ വണ്ടികള്‍ക്ക് പുനര്ജന്മം. കോര്‍പ്പറേഷനില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 27 മുതല്‍ ഒകേടാബര്‍ 4 വരെ ഒരാഴ്ചക്കാലമായി നടന്നു വന്ന ക്യാമ്പി
ലായിരുന്നു നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക്ക് കോംപാക്ടര്‍, ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് ജീവന് വച്ചത് .
വിവിധ ടെക്നിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ അവധിക്കാല ക്യാമ്ബില്‍ പങ്കെടുത്തു. പ്രൊഫഷണല്‍ കോളജുകളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്കി. ‘യുവത്വം ആസ്തികളുടെ പുനര്‍ നിര്‍മാണത്തിന് ‘ എന്ന ആശയത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് പുനര്‍ജ്ജനി.

സാങ്കേതിക തകരാറുകളാല്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്ന ശുചീകരണ വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മികവില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ റിപ്പയര്‍ ചെയ്തെടുക്കാന്‍ സാധിച്ചത് കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം മാലിന്യ സംസ്കരണ സംവിധാനത്തിന് വലിയ ആശ്വാസകരമായി . ലക്ഷക്കണക്കിന് രൂപയുടെ ആസ്തി ഇതിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു.

വാഹനങ്ങളുടെ വാട്ടര്‍ സര്‍വ്വീസ് മുതല്‍ പാച്ച് വര്‍ക്ക് ,വെല്‍ഡിംഗ്, ഇലക്ടിക്കല്‍ വര്‍ക്ക്, കണ്ടെയ്നറുകളുടെ അറ്റകുറ്റപണി എന്നിവ വിദ്യാര്‍ത്ഥികള്‍ ചെയ്തു. റിപ്പയറിംഗിനാവശ്യമായ സ്പെയര്‍ പാര്‍ട് സുകള് വാങ്ങി നല്‍കുന്നതിന് കോര്‍പ് റേഷന്‍ മേയര്‍ നേരിട്ട് മുന്‍കൈയെടുത്തതും വിദ്യാര്‍ത്ഥികളുടെ മികവും സാങ്കേതികതയുടെ ചുവപ്പുനാടയില്‍ മാസങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന നടപടി ക്രമങ്ങളിലൂടെ പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തിയാണ് ഞൊടിയിടയില്‍ ലക്ഷ്യത്തിലെത്തിയത്.

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ കോര്പ്പറേഷന് അനുമോദിച്ചു. അങ്ങേയറ്റം മഹത്വപൂര്‍ണ്ണവും ശ്ലാഘനീയവുമായ പ്രവര്‍ത്തിയാണ് ക്യാമ്ബിലൂടെ സാധ്യമായതെന്ന് ബഹു മേയര്‍ പറഞ്ഞു.ആരോഗ്യസ്ഥിരം സമിതി ചെയര്മാന് കെ.വി. ബാബുരാജ്, ഹെല്‍ത്ത് ഓഫീസര്‍ R S ഗോപകുമാര്‍ എന്നിവര്‍ അനുമോദിച്ചു.
