ഗ്യാസ് വില വര്‍ദ്ധനക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിറക് തോളിലേറ്റി സമരം നടത്തി

കുന്ദമംഗലം: ഗ്യാസ് വില വര്‍ദ്ധനക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിറക് തോളിലേറ്റി സമരം നടത്തി. കുന്ദമംഗലം അങ്ങാടിയില്‍ നടത്തിയ സമരത്തിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഒ. സലീം, സെക്രട്ടറി എന്‍.എം.യൂസഫ്, ട്രഷറര്‍ സിദ്ധിഖ് തെക്കയില്‍ എന്നിവര്‍ നേതൃത്വം നല്കി. ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒ.ഉസ്സയിന്. എ.അലവി, എം.ബാബുമോന്, മുഹമ്മദ്അബ്ദുറഹ്മാന്‍, ടി.കബീര്‍, അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.
