കൊയിലാണ്ടി അരങ്ങാടത്ത് മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന 21-ന്

കൊയിലാണ്ടി: അരങ്ങാടത്ത് മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന 21-ന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടുമുതല്‍ സംഗീതാരാധന. വൈകീട്ട് നാലിന് മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്കാരം ഗാനരചയിതാവ് എസ്. രമേശന് നായര്‍ക്ക് സംഗീതജ്ഞന് പാലക്കാട് പ്രേംരാജ് സമര്‍പ്പിക്കും.
സംസ്കൃതി പുരസ്കാരം നേടിയ സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്യും. സംഗീതാധ്യാപകന് ഗംഗാധരന് കുറുവങ്ങാടിനെ ആദരിക്കും. തുടര്‍ന്ന് എസ്. രമേശന് നായര്‍ രചിച്ച ഗാനങ്ങളുടെ ആലാപനം.

