പയ്യോളി ഫെസ്റ്റില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് സതീഷ് കുമാറും സംഘവും

പയ്യോളി: പയ്യോളി ഫെസ്റ്റില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് സതീഷ് കുമാറും സംഘവും. ഗാന ഗന്ധര്വ്വന് യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ അവതരിപ്പിച്ച് ആസ്വാദകരുടെ കയ്യടി നേടി. ഓരോ ഗാനവും നിര്‍ത്താത്ത കയ്യടിയോടെ ആസ്വാദകര്‍ സ്വീകരിച്ചു.
സാംസ്കാരിക സദസ്സ്പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി.വി.അഹമ്മദ് ഉദ്ഘാടനം ചെയ്തു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ ടി. വിനോദന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ എ.ടി.അബ്ദുള്ള, ഷീജാ റാണി ആശംസകള്‍ നേര്‍ന്നു. റാണാ പ്രതാപ് നന്ദി പറഞ്ഞു.

