KOYILANDY DIARY.COM

The Perfect News Portal

ശശി കോട്ടിലിന്റെ “ഇര” പ്രകാശനം ചെയ്തു

കൊയിലാണ്ടി: ശശി കോട്ടില്‍ രചിച്ച കഥാപ്രസംഗ സമാഹാരം പുസ്തകവും സിഡിയും ‘ഇര’ പ്രകാശനം ചെയ്തു. പെരുവട്ടൂര്‍ എ പ്ലസ് സ്റ്റഡി സെന്ററില്‍ നടന്ന പരിപാടി കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ: രതീഷ് കാളിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. കന്മന ശ്രീധരന്‍ പി. സുധാകരന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനവും, കെ.ടി.രാധാകൃഷ്ണന്‍ പി. വി. രാജുവിന്  സി.ഡി.യും കൈമാറി പ്രകാശനം ചെയ്തു.

പപ്പന്‍ കാവില്‍ ഉപഹാര സമര്‍പ്പണം നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, കവി മേലൂര്‍ വാസുദേവന്‍, നഗരസഭാഗം കെ.ടി. സിബിന്‍, പ്രൊഫ. എം. കെ.പീതാംബരന്‍, പാലക്കാട് പ്രേംരാജ്, ഒ. ഉദയചന്ദ്രന്‍, അഡ്വ:സുനില്‍ മോഹന്‍, വിനോദ് പൊക്രാത്ത് എന്നിവര്‍ സംസാരിച്ചു.

എ പ്ലസ് സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പല്‍ എം. കെ. സതീശന്‍ സ്വാഗതവും ശശി കോട്ടില്‍ നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *