ലാവ്ലിൻ വിധി: നാടിന് നന്മ ചെയ്യാനുള്ള ഊർജ്ജം ലഭിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്ലിന് കേസിലെ കോടതി വിധിയിലൂടെ തനിക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നും ബിജെപിയുടെ കേരളരക്ഷാ മാര്‍ച്ച് മാറ്റി വച്ചത് അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിന് കേസില്‍ പിണറായി വിജയന് കുറ്റക്കാരനല്ലെന്ന കോടതി വിധിയെ തുടര്‍ന്ന് സി പി ഐഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടിലായിരുന്ന ഒരു നാടിനെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് താന്‍ വെെദ്യുതിമന്ത്രിയായിരുന്നപ്പോള്‍ നടത്തിയത് .

പക്ഷേ അതുകാണാതെ സി ബി െഎ യെകൊണ്ട് കേരളത്തില്‍ രാഷ്ട്രീയ അട്ടിമറി നടത്താനാണ് ചിലര്‍ ശ്രമിച്ചത് . എന്നാല്‍ അതിന് അവര്‍ക്കുള്ള മറുപടിയാണ് ലാവ്ലിന് കേസിലെ കോടതി വിധിയെന്നും നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജമാണ് കോടതി വിധിയിലൂടെ തനിക്ക് ലഭിച്ചതെന്നും തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണം ഏറ്റുവാങ്ങികൊണ്ട് മുഖ്യമന്ത്രി പിഎണറായി വിജയന് പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ആക്രമങ്ങള്‍ പെരുകുകയാണ് നമ്മുടെ രജ്യത്തിന്റെ ഭാവി എന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .

കള്ള പ്രചരണം നടത്തി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്ക്കുന്ന പാര്‍ട്ടിയല്ല സി പി എം ബി ജെ പി യുടെ കേരളരക്ഷാ മാര്‍ച്ച് മാറ്റി വച്ചത് അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്നും എന്നും അദ്ദേഹം പറഞ്ഞു.പുത്തരികണ്ടം നയനാര്‍ പാര്‍ക്കില്‍ വച്ച് നടന്ന സ്വീകരണ പരിപാടിയില്‍ സി പി െഎ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.നിരവധി സംസ്ഥാന ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
