ക്ഷേമനിധി വിഹിതം തൊഴിലുടമകള്‍ അടയ്ക്കണം: മന്ത്രി ടി.പി. രാമകൃഷ്ണന്

കോഴിക്കോട്: ക്ഷേമനിധി വിഹിതം അടയ്ക്കാത്ത തൊഴിലുടമകള്‍ക്കെതിരേ നിയമഭേദഗതി പരിഗണനയിലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിഹിതം അടയ്ക്കാത്തതുമായി 219 കേസുകള്‍ നിലവിലുണ്ട്.
ക്ഷേമനിധി വിഹിതം തൊഴിലുടമകള്‍ അടയ്ക്കണം. നിലവിലെ നിയമം അപര്യാപ്തമാണെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് വി. പി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. എം. രാജന്, കെ. ജി. പങ്കജാക്ഷന്, എ. ശശീന്ദ്രന്, യു. പോക്കര്, പി. ചന്ദ്രന്, പി. വിജയകുമാര്‍, അബ്ദുള്‍ നാസര്‍, എ. മധുസൂദനന്, എം. ജി. സുരേഷ്, പി. ദീപ എന്നിവര്‍ സംസാരിച്ചു.

