ഫറോക്ക് പുതിയ പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്

ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയ പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രണ്ടു മണിയോടെയാണ് അപകടം. വഴിക്കടവില്‍ നിന്ന് വരികയായിരുന്ന ക്ലാസിക്ക് ബസും കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന പുത്തന്‍കോട് ബസുമാണ് നേര്‍ക്കുനേര്‍ ഇടിച്ചത്.
അപകടത്തില്‍പ്പെട്ട പുത്തന്കോടന് ബസിന്റെ ഡ്രൈവര്‍ കല്ലമ്ബാറ സ്വദേശി പാണാര് കണ്ടി ഗോപി (49) യുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റ മുണ്ടാംപറമ്ബ് ശാന്ത (62), മഞ്ചേരി പുല്ലാര റസിയ (45), ബേപ്പൂര്‍ മുണ്ടംപറമ്ബ് റജീന (25) വഴിക്കടവ് പുളിയക്കോടന്‍ ഹബീബ് (43), ഉള്ളിശ്ശേരികുന്ന് ഷാജഹാന് (39), ചെറുവണ്ണൂര്‍ ചന്ദ്രിക (42), വള്ളുവമ്ബ്രം സന്‍ഹ (19), വഴിക്കടവ് സൈനുല്‍ ഹാരിസ് (31), പുല്ലാരനെടുംപുറ ഫാത്തിമ നദ(9), അരിയല്ലൂര്‍ സൂരജ് (25), കാരക്കോട് സുനില്‍കുമാര്‍ (42), വള്ളുവമ്ബ്രം പെരിങ്ങാട് മുഹമ്മദ് ബാബു (39), അത്തോളി കണ്ടാം പറമ്ബത്ത് അശോകന് (65), മഞ്ചേരി പുലരിക്കുന്ന് ചക്കി (71),സെക്കീന (58), കാരപ്പഞ്ചേരി മുഹമ്മദാലി (53), കിഴ്ശ്ശേരി ചുള്ളിക്കോട് നഫീസ (55), അരിമ്ബ്ര പച്ചാളി ആയിഷ (56), മകള്‍ ഹഫ്സത്ത് (24), പാണ്ടിക്കാട് ഫാത്തിമ (55), പുളിക്കല്‍ പൊയിങ്ങാട്ടില് കോച്ചം പള്ളി ഷാഹിദ (38), കുറ്യാടി ബീരാന് (70), മലപ്പുറം പയ്യനാട് സഫിയ (48), മരുമകള്‍ ഷഹല ഷെറിന് ( 22), പുതിയങ്ങാടി ഹര്‍ഷം വീട്ടില്‍ ഷക്കീല (47), മകള്‍ ഹര്‍ഷാന (21), ഫറോക്ക് കരുവന്തിരുത്തി കോളറങ്ങാഴി ഹരിദാസ്(40), പെരുമുഖം കള്ളികൂടം പറമ്ബ് സൈനബ (52), അസം സ്വദേശി അസറുദ്ദീന് (21), പാണ്ടിക്കാട് പുലിക്കോട്ടില്‍ രാജന് (42),ഭാര്യ ഷീബ (37), അരിമ്ബ്ര പെരുമ്ബനങ്ങാട്ട് പ്രബിഷ (23), കൊയിലാണ്ടി കുനിയില്‍ ചെങ്ങോട്ട് താഴം അശോകന് (44) തുടങ്ങിയവരെ ചെറുവണ്ണൂരിലെയും ഫറോക്ക് ചുങ്കത്തെയും സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

വാഹനങ്ങളുടെ അതിവേഗമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മീഞ്ചന്ത ഫയര്‍ യൂണിറ്റിലെ ഫയര്മാന്മാരും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

