വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

പാലക്കാട് : അട്ടപ്പാടി താവളത്ത് വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. താവളം സ്വദേശി മണിയുടെ വീട്ടില്‍ കണ്ടെത്തിയ മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മണിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. താവളം സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന് പോലീസില്‍ പരാതിപ്പെട്ടിരുന്നു.

മണിയുടെ വീട് കുറച്ച് ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. മണ്ണില്‍ അധികം ആഴത്തിലായിരുന്നില്ല മൃതദേഹം കുുഴിച്ചു മൂടിയിരുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനുമായി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിലേയ്ക്ക് മാറ്റി.

