സ്‌നേഹ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷൻ താലൂക്കാശുപത്രിക്ക് സ്‌ട്രെക്ച്ചർ ട്രോളി നൽകി

കൊയിലാണ്ടി: മൂടാടി സ്‌നേഹ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സ്ട്രക്ച്ചർ ട്രോളി കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻ ബാബു സ്ട്രക്ച്ചർ ഏറ്റുവാങ്ങി.
അസോസിയേഷൻ പ്രസിഡണ്ട് കെ. എം. ചന്ദ്രൻ, കെ. പി രാഘവൻ, കണിയാംകണ്ടി രാധാകൃഷ്ണൻ, ചെറുവത്ത് ശശി, ടി. പി. ചന്ദ്രൻ, കെ. കെ. ചന്ദ്രൻ, രാമകൃഷ്ണൻ വെള്ളറക്കാട് എന്നിവർ സംബന്ധിച്ചു.

