പതിനഞ്ച് പേരുടെ ജീവനെടുത്ത കൊമ്ബനെ വെടിവച്ചു കൊന്നു

റാഞ്ചി: പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലയാളിക്കൊമ്ബനെ വെടിവച്ചു വീഴ്ത്തി. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം. തൊട്ടടുത്തുനിന്നാണ് ആനയെ വെടിവച്ചതെന്നും രണ്ട് തവണ നിറയൊഴിച്ചതായും ഷാഫത്ത് അലി ഖാന് പറഞ്ഞു. ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം.
ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പതിനൊന്നു പേര് ജാര്‍ഖണ്ഡ് സ്വദേശികളാണ്. നാലുപേര്‍ ബിഹാറില്‍നിന്നുള്ളവരും. ബിഹാര്‍ അതിര്‍ത്തി കടന്നാണ് ആന ജാര്‍ഖണ്ഡിലേക്ക് എത്തിയത്. കൂട്ടം തെറ്റിയ ആനയ്ക്ക് കാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. അധികാരികളുടെ നിര്‍ദേശപ്രകാരം, ലോക ആനദിനത്തിന് തലേന്നാണ് ഹൈദരബാദില്‍ നിന്ന് വേട്ടക്കാരന് എത്തിയത്.

ആനയെ പിടികൂടാനും കാട്ടിലലേക്ക് തിരിച്ചയക്കാനും ശ്രമിച്ചെങ്കിലും ഫലം കാണാത്തതു കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ എല്‍ ആര് സിങ് അറിയിച്ചു. ആനയെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നൂറോളം നാട്ടുകാരും പങ്കെടുത്തു.

കാട്ടിനുള്ളില്‍നിന്ന് ആനയെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും ഷാഫത്ത് അലി ഖാന് പറഞ്ഞു. ഗവണ്മെന്റിന്റെ നിര്‍ദേശാനുസരണം 24 തവണ വന്യമൃഗങ്ങളെ ഇദ്ദേഹം വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആനയുടെ പ്രതികരണം തന്നെ അമ്ബരപ്പിക്കുന്നതായിരുന്നെന്നും ഷാഫത്ത് അലി ഖാന് കൂട്ടിച്ചേര്‍ത്തു.

പഹാരിയ ഗോത്രവിഭാഗങ്ങള്‍ ജീവിക്കുന്ന മേഖലയിലായിരുന്നു ആനയുടെ വിളയാട്ടം. മൃഗങ്ങളെ ശാന്തരാക്കി തിരിച്ചു വിടുന്നതിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ അവയെ കൊല്ലാവൂ- ഷാഫത്ത് അലി ഖാന് പറഞ്ഞു.
