ഹാർബർ റോഡിലെ ശോചനീയാവസ്ഥ: വിദ്യാർത്ഥികൾ വാഴ നട്ട് പ്രതിഷേധിച്ചു

കൊയിലാണ്ടി: ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്രധാന റോഡിൽ കെ.എസ്.യു, എം.എസ്.എഫ്. നേതൃത്വത്തിൽ വിദ്യാർത്ഥികൾ വാഴ നട്ട് പ്രതിഷേധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ട് ഹിഷാം വെറ്റിലപ്പാറ, സെക്രട്ടറി ആദിത്യൻ, നിഹാൽ എം. കെ, എം.എസ്.എഫ്. യൂണിറ്റ് സെക്രട്ടറി ഷുഹൈബ്, ഹഫീദ്, മുനീബ്, ആദിൽ എന്നിവർ നേതൃത്വം നൽകി.

