ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ കൂടുതല്‍ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകള്‍ ഇനി തുറക്കില്ലെന്ന് ഉറപ്പായി. പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.

