മലയാള കലാകാരന്മാരുടെ മേഖലാ പ്രവർത്തകയോഗം നടന്നു

കൊയിലാണ്ടി: ചേമഞ്ചേരി മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയുടെ കൊയിലാണ്ടി മേഖലാ പ്രവർത്തക യോഗം പൂക്കാട് കലാലയത്തിൽ നടന്നു. ആഗസ്ത് 19ന് കൊയിലാണ്ടി മേഖലയിലെ ‘നന്മ’ കലാകാരന്മാരുടെ കുടുംബസംഗമം നടത്താൻ തീരുമാനിച്ചു.
യു.കെ.രാഘവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി, സുധൻ വെങ്ങളം, മനോജ് ഗുരിക്കൾ, എം.നാരായണൻ എന്നിവർ സംസാരിച്ചു.

