എളമ്പിലാട് M.L.P. സ്കൂൾ വിദ്യാർത്ഥികളുടെ ആദരം ഏറ്റുവാങ്ങി പത്മശ്രീ ഗുരു ചേമഞ്ചേരി

പയ്യോളി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. സ്കൂൾ ലീഡർ ദിയലിനീഷിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കുട്ടികളുമായി അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ ഏറെ നേരം പങ്കുവെച്ചു.
വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, ജിസ ഫാത്തിമ, നിഹാൽ അഫ്സൽ, എം.കെ.അദ്വൈത്, നിരഞ്ജന, വൈഗ രാജ് എന്നിവർ നേതൃത്വം നൽകി.
