ഹർത്താൽ ദിനത്തിൽ ഭക്ഷണം കിട്ടാതെ കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

വടകര: പെട്ടെന്നുള്ള ഹര്‍ത്താല്‍ കാരണം ടൗണില്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. യൂത്ത് ലീഗ് കമ്മിറ്റി ടൗണില്‍ കുടുങ്ങിയവര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. പുതിയ സ്റ്റാന്‍ഡ്, പഴയ സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായിരുന്നു ഭക്ഷണവിതരണം.
യാത്രക്കാര്‍ക്കുപുറമേ ഇവിടെ കേന്ദ്രീകരിച്ച് താമസിക്കുന്ന നാടോടികള്‍ക്കും ഭക്ഷണപ്പൊതി നല്‍കി. കെ.സി. അക്ബര്‍, പി.ടി.കെ. റഫീഖ്, പി.കെ.സി. അഫ്‌സല്‍, സി. ദീഹാര്‍, കെ.കെ. സിറാജ്, അന്‍സാര്‍ മുകച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

