KOYILANDY DIARY.COM

The Perfect News Portal

ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള നല്ലപാഠം അവാർഡ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്

കൊയിലാണ്ടി: ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളോട് മത്സരിച്ച്  ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള മലയാള മനോരമ നല്ലപാഠം അവാർഡ് ചിങ്ങപുരം വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു.

രണ്ട് വർഷം മുമ്പ് കേവലം 39 കുട്ടികൾ മാത്രം പ0നം നടത്തിയിരുന്ന, അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ പൊതു വിദ്യാലയം പി.ടി.എ.യുടെ സഹകരണത്തോടെ നാടിനെ ഒപ്പം നിർത്തി കുട്ടികളിലൂടെ നിരവധിയായ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സംഘടിപ്പിച്ച നൂറ് കണക്കിന് വേറിട്ടതും, വൈവിധ്യങ്ങൾ കോർത്തിണക്കിയതുമായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച് നടത്തിയ മുന്നേറ്റത്തിന്റെ വിജയഗാഥ രചിച്ചതിനാണ് ജില്ലാതല പുരസ്കാരം ലഭിച്ചത്.
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പി.ടി.എ.ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ബെസ്റ്റ് PTA അവാർഡ്, SSA യുടെ മികച്ച വിദ്യാലയത്തിനുള്ള മികവ് പുരസ്കാരം ,  ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം, മാതൃകാപരമായ   ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന്  ജില്ലാതല നന്മ അവാർഡ് എന്നിവയും ഈ  കൊച്ചു വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.
കോഴിക്കോട് മനോരമയിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് ജില്ലാ കലക്ടർ യു.വി.ജോസ്, പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് എന്നിവരിൽ നിന്ന് നല്ലപാഠം ലീഡർ മുഹമ്മദ് ആദിഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അവാർഡ്(15,000 രൂപയും ഫലകവും) ഏറ്റുവാങ്ങി.
ഇതോടൊപ്പം തന്നെ ജില്ലയിലെ മികച്ച നല്ലപാഠം കോ-ഓർഡിനേറ്റർമാരായി ( 5000 രൂപ വീതം) ഈ വിദ്യാലയത്തിലെ അധ്യാപകരായ പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി എന്നിവരെയും തെരഞ്ഞെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *