പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ടില്‍ അജിത്തിനാണ് (38) വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുകയാണ് ബി.ജെ.പി ഹർത്താലിനോടനുബന്ധിച്ച് സി.ഐ.ടി.യു പ്രവർത്തകനായ ഒാട്ടോ തൊഴിലാളി ബിനോയ്(45)ക്ക് ഹർത്താലനുകൂലികളുടെ മർദ്ദനമേറ്റിരുന്നു.
ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി 8.30ന് പന്തളം പോന്തല്ലൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ കടക്കാട് മേലൂത്ത് അജിത്തി (38)ന് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആശാരി കണ്ണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

