KOYILANDY DIARY.COM

The Perfect News Portal

RSS നേതാവിന്റെ കൊലപാതകം ആറോളം RSS പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയുമുള്‍പടെ ആറ് പേര്‍ പൊലീസ് കസ്റ്റിഡയില്‍. കൊലപാതകത്തിന് മുഖ്യപങ്കുവഹിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ 18 ക്രിമിനല്‍ കേസുകളിലെ പ്രതി. 2008ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് മണികണ്ഠനെതിരെ കാപ്പ ചുമത്തിയിരുന്നു. സിപിഐ എം മുന്‍ ചെറുവയ്ക്കല്‍ ലോക്കല്‍ സെക്രട്ടറി എല്‍ എസ് സാജുവിന്റെ വീട് രണ്ട് തവണ ആക്രമിച്ച കേസിലെ പ്രതിയാണ് മണികണ്ഠന്‍. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പകപോക്കലും കുടിപ്പകയുമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പന്നിയോടിനടുത്ത് പുലിപ്പാറയില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മണിക്കുട്ടന്‍, എ ബി വിജിത്ത് എന്നിവരെയും ഇവരെ സഹായിച്ച മൂന്ന് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  മുഖ്യപ്രതികളെ സഹായിച്ചവരില്‍ കസ്റ്റഡിയിലായ കുറ്റിയാണിക്കാട് സ്വദേശി ഡിങ്കന്‍ വിഷ്ണു ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. സിപിഐ എം പ്രവര്‍ത്തകന്‍ അമ്പലത്തിന്‍കാല അശോകന്‍ വധകേസിലെ പ്രതികളായ ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വിഷ്ണു. കസ്റ്റഡിയിലായ മറ്റ് രണ്ട് പേര്‍ മണിക്കുട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇവരെ പോലീസ് ചോദ്യം ചെയ്യുന്നു.
പ്രതികള്‍ സഞ്ചരിച്ച രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പുലിപ്പാറയിലെത്തിയ സംഘത്തെ പൊലീസ് സംഘം വളഞ്ഞപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പ്രാര്‍ഥന നടന്നുകൊണ്ടിരുന്ന  സമീപത്തെ പള്ളിയിലേക്ക് പ്രതികള്‍ ഓടിക്കയറിയെങ്കിലും പൊലീസ് പിടികൂടി. ഇതില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഒരാള്‍ക്കുവേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യം ആണെന്നും രാഷ്ട്രീയം ഇല്ലെന്നും മണിക്കുട്ടന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കരുമ്പുക്കോണം കോളനിയിലുള്ള മണികണ്ഠന്‍ മുന്‍ കഴക്കൂട്ടം എംഎല്‍എ എം എ വാഹിദിന്റെ തണലിലാണ് വളര്‍ന്നത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. കേസിലുള്‍പ്പെട്ടവര്‍ക്ക് സിപിഐ എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *