വിയ്യൂർ നടേരി റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ ക്ഷേത്രത്തിന് സമീപമുള്ള തകർന്ന റോഡ് നാട്ടുകാർ സംഘടിച്ച് ഗതാഗതയോഗ്യമാക്കി. മേപ്പയ്യൂർ ഇല്ലത്ത്താഴ, പെരപവട്ടൂർ വഴി കൊയിലാണ്ടിയിലേക്ക് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്. ദേശീയപാത കൂടുതൽ സമയം ബ്ലോക്കാകുമ്പോൾ വാഹനങ്ങൾ കൂടുതലും ഇതുവഴിയാണ് കടന്നുപോകുന്നത്.
റോഡ് പൂർണ്ണതോതിൽ തകർന്ന് കിടക്കികയാണെന്ന് നാട്ടുകാർ അധികാരികളെ അറിയിച്ചെങ്കിലും യാതൊരു പ്രതികരണവുമില്ലാതായതോടെ നാട്ടുകാർ സംഘടിക്കുകയായിരുന്നു.

കരുണിത്താഴ സുശാന്ത്, രാജൻ നമ്പ്രത്ത് കണ്ടി, ജോണി എംപീസ്, അരവിന്ദൻ അമ്പലപ്പറമ്പിൽ, വിജീഷ് വിയ്യൂർ, അശോകൻ, എന്നിവർ നേതൃത്വം നൽകി.
Advertisements

