കൊലപാതകത്തിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: തിരുവനന്തപുരത്ത് RSS പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി. നേതൃത്വത്തിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു.
അഡ്വ; വി. സത്യൻ, ടി. കെ. പത്മനാഭൻ, വായനാരി വിനോദ്, വി. കെ. മുകുന്ദൻ, കെ. പി. മോഹനൻ, കെ. വി. സുരേഷ്, സി. മാധവൻ, അഖിൽ പന്തലായനി, അരുൺ പെരുവട്ടൂർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ദിനേശ് എളാട്ടേരി, ടി. കെ. പത്മനാഭൻ, കെ. പി. മോഹനൻ എന്നിവർ സംസാരിച്ചു.
Advertisements

