KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജോയിൻറ്‌ ആർ.ടി. ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ മീത്തലെ കണ്ടി പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജോയിന്റ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് സൗകര്യപ്രദമായ കെട്ടിടത്തിലെക്ക് മാറാനൊരുങ്ങുന്നു. ഈസ്റ്റ് റോഡിലെ ഡ്രീം മാൾ ബിൽഡിങ്ങിലെ രണ്ടാമത്തെ നിലയിലെക്കാണ് മാറുന്നത്. നിലവിലുള്ള ഓഫീസിന്റെ അസൗകര്യമാണ് ഓഫീസ് മാറ്റത്തിന് പ്രധാന കാരണം.

സർക്കാറിന്റെ വിവിധ കെട്ടിടങ്ങൾ ഒഫീസിനായി നോക്കിയിരുന്നെങ്കിലും, അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് സ്വാകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക്‌ മാറാൻ തീരുമാനിച്ചത്. ഇതിനായി സർക്കാറിന്റെ മുഴുവൻ അനുമതിയും ലഭിച്ചു കഴിഞ്ഞതായി ജോയിന്റ് ആർ.ടി.ഒ. എ. കെ. ഡിലു പറഞ്ഞു,

2000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലുള്ളതാണ് പുതിയ കെട്ടിടം ഓഫീസ് മാറ്റത്തിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഫർണ്ണിഷിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കാനും അനുമതി ലഭിച്ചു കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള സംവിധാനമായിരിക്കും പുതിയ ഓഫീസിൽ ഏർപ്പെടുത്തുക. ആളുകൾക്ക് ഇരിക്കാൻ ഇരിപ്പിടം കുടിവെള്ള സംവിധാനങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തും, ടോക്കൺ സം വി ധാ നം ഏർപ്പെടുത്തിയായിരിക്കും ഉപഭോക്താക്കളുടെ പരാതികളും മറ്റു കാര്യങ്ങളും സ്വീകരിക്കുക,  ഫ്രന്റ്ലി സിസ്റ്റത്തിലായിരിക്കും ഓഫീസ് പ്രവർത്തനം,

Advertisements

2001 ൽ ഇ. കെ. നായനാർ മന്ത്രിയഭാ കാലത്ത്‌ ഗതാഗത മന്ത്രി സി.കെ.നാണുവാണ് കൊയിലാണ്ടിയിൽ ജോയിന്റ് ആർ.ടി.ഓഫീസ് ഉൽഘാടനം ചെയ്തത്. അന്നത്തെ എം.എൽ.എ.പി.വിശ്വന്റെ ഇടപെടലാണ് കൊയിലാണ്ടിയിൽ ജോ ആർ.ടി.ഓഫീസ് സ്ഥാപിക്കാൻ കാരണം. പുതിയ സ്ഥലത്ത് പണി പൂർത്തിയാവുന്ന മുറയ്ക്ക് ഏറ്റവും അടുത്ത ദിവസം തന്നെ ഓഫീസ് മാറാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *