ഉഴവൂർ വിജയന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: എൻ . സി. പി. സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
സി. രമേശൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പി. ചാത്തപ്പൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, വി. പി. ഇബ്രാഹിംകുട്ടി, വായനാരി വിനോദ്, എം. നാരായണൻ മാസ്റ്റർ, അഡ്വ: ടി. കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി. കെ. കബീർ, സി. സത്യചന്ദ്രൻ, കെ. ടി. എം. കോയ, ഇ. എസ്. രാജൻ, ചേനോത്ത് ഭാസ്ക്കരൻ, സി. ജയരാജ്, കെ. കെ. ദീപു, ഇ. കെ. അജിത്ത്, കിണറ്റിൻകര രാജൻ, ബാബു മുചുകുന്ന് തുടങ്ങിയവർ സംസാരിച്ചു.

