സാംസ്കാരിക ഫാസിസത്തിനെതിരെ പ്രതിരോധ നിര ഉയരണം: യുവകലാസാഹിതി

കൊയിലാണ്ടി: കേരളത്തിൽ വളർന്നു വരുന്ന സാംസ്കാരിക ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധനിര ഉയർന്നു വരണമെന്ന് യുവകലാസാഹിതി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.പി.രാമനുണ്ണിക്കു നേരെയുളള വധഭീഷണിയെ യോഗം അപലപിച്ചു. ജൂലൈ 29, 30 തിയതികളിൽ വേങ്ങേരിയിൽ നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കുവാൻ തീരുമാനിച്ചു. കെ.കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.
എം. കെ. അബ്ദുൾ റഷീദ്, എസ്. സുനിൽ മോഹൻ, ടി. പി. രാജൻ, എ. പി. ഹരിദാസൻ, എം.വി. എം.സത്യൻ, പി. വി. നാസർ, ബാബു പഞ്ഞാട്ട്, പവിത്രൻ മേലൂർ, കെ. ടി. വിവേക് എന്നിവർ സംസാരിച്ചു.

