ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

അത്തോളി: ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധുക്കളുടെ പരാതി. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 24 കാരിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. എറണാകുളം സ്വദേശി ഷാജഹാന്റെ പേരില്‍ അത്തോളി പോലീസ് കേസെടുത്തു.
ഫോണിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കിയ യുവാവ് യുവതിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കോഴിക്കോട്ട് എത്തിച്ച ശേഷം ഇയാള്‍ മുങ്ങി എന്നും പരാതിയിലുണ്ട്. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍, അത്തോളി എസ്.ഐ. രവീന്ദ്രന്‍ കൊമ്പിലാട് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.

