കിണര്‍ റീചാര്‍ജിംഗ് യൂണിറ്റിന്റെ പ്രദര്‍ശനവും പരിശീലന ക്ലാസും നടത്തി

രാമനാട്ടുകര : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാറമ്മല്‍ അങ്ങാടിയില്‍ വെച്ച് മിനി കിണര്‍ റീചാര്‍ജിംഗ് യൂണിറ്റിന്റെ പ്രദര്‍ശനവും പരിശീലന ക്ലാസും നടത്തി .ഐ.ആര്.ടി.സി വികസിപ്പിച്ചെടുത്ത ഫില്‍റ്ററിംഗ് യൂണിറ്റാണ് പരിചയപ്പെടുത്തിയത്. വിജയന് കോന്നത്ത് പ്രദര്‍ശന ക്ലാസ് കൈകാര്യം ചെയ്തു. എസ്. ഹരിദാസ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ എ.ചിത്രാംഗദന്‍ , പി.കെ .വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
