കസ്റ്റംസ് റോഡ് നവീകരിച്ചു

കൊയിലാണ്ടി: തകർന്ന റോഡ് കുഴികളടച്ച് നവീകരിച്ചു. ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കുളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പൊട്ടിപ്പൊളിഞ്ഞ കസ്റ്റംസ് റോഡ് കുഴികളടച്ച് നവീകരിച്ചത്.
വാർഡ് കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം. ബീന, ഇ. മഞ്ജു ഷ, ടി.ജി. ദിവ്യ, ആർ. രാജി, ജയപ്രകാശ്, കനകരാജ്, എന്നിവർ സംസാരിച്ചു.

