കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിൽ ‘മുക്തി’ പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കു ബഹുമുഖ പദ്ധതി ലഹരിക്കെതിരെ കൈ കോർക്കാം’ മുക്തി’ പദ്ധതി ആരംഭിച്ചു. കടലോര വീട്-സർവ്വേ, ഓപ്പൺ ക്യാൻവാസ്, ബോധവത്കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം, പോസ്റ്റർ രചനാ മത്സരം, സെമിനാറുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡി.വൈ.എസ്.പി സി.ഡി. ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ വി. പി. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ലഹരിവിരുദ്ധ കമ്മറ്റി ചെയർമാൻ എടത്തിൽ രവി, ജയപ്രകാശ്, എൻ.മോളി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മഞ്ജുള, വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ. വി. രാജീവ് കുമാർ സ്വാഗതവും, സി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

