KOYILANDY DIARY.COM

The Perfect News Portal

ദ്വിവത്സര കഥകളി പഠന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയത്തില്‍ നടത്തുന്ന ദ്വിവത്സര കഥകളി പഠന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പ് നിര്‍മാണവും എന്നീ വിഷയങ്ങളിലാണ് പരിശീലനം.

പരിശീലനം സൗജന്യമാണ്. പത്തിനും 25-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്. താത്പര്യമുള്ളവര്‍ ജൂണ്‍ 25-ന് മുമ്പായി അപേക്ഷ നല്‍കണം. വിലാസം സെക്രട്ടറി, കഥകളി വിദ്യാലയം, ചേലിയ, പിന്‍- 673306. ഫോണ്‍: 8086422553, 9446258585, 0496 2688500, 0496 2688400.

Share news

Leave a Reply

Your email address will not be published. Required fields are marked *