ഓട്ടോറിക്ഷകളുടെ മുൻഭാഗം പൂർണ്ണമായും മഞ്ഞ കളർ അടിക്കണം: ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയൻ

കൊയിലാണ്ടി: നഗരസഭയിലെ പാർക്കിംഗ് പെർമിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ മുൻഭാഗം പൂർണ്ണമായും മഞ്ഞ കളർ അടിക്കണമെന്ന തീരുമാനത്തിനെതിരെ ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി. പ്രക്ഷോഭത്തിലേക്ക്. ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിന്റെ തിരുമാനപ്രകാരമാണ് ഇത്തരത്തിലുള്ള നീക്കം. ഈ നിർദേശത്തെ ഐ.എൻ.ടി.യു.സി. എതിർക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തീരുമാനമായി വന്നിരിക്കുകയാണ്.
തൊട്ട് മുൻപ് ചേർന്ന അഡ്വൈസറി യോഗത്തിൽ ഓട്ടോകളുടെ മുൻഭാഗത്ത് രണ്ട് വെള്ള ലൈൻ ഇടാനായിരുന്നു തീരുമാനിച്ചിരുന്നത്. മാറി മാറി തീരുമാനം എടുക്കുന്നത് ഓട്ടോ തൊഴിലാളികൾക്ക് വിഷമം സൃഷ്ടിക്കുന്നത് മാത്രല്ല ഇല്ലാത്ത അധികാരം ഉപയോഗിച്ച് തീരുമാനങ്ങൾ അടിച്ചേൽപിക്കുവാനുള്ള നീക്കം അവസാനിപ്പിക്കണം. വി.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു മണമൽ, ടി.കെ. ചന്ദ്രൻ , എം. കുഞ്ഞികൃഷ്ണൻ, ഒ’രാഘവൻ, സി.വി. മൻസൂർ, എം.പി. വിനോദ് , വി .പി സുരേഷ്, വിനയൻ കാഞ്ചന, ടി. ബാലൻ എന്നിവർ
സംസാരിച്ചു

