എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു

തൃക്കരിപ്പൂര്‍: ശ്രീ കൂലേരി മുണ്ട്യ ദേവസ്വം ക്ഷേമകാര്യസമിതിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി.
ചടങ്ങിന്റെ ഉദ്ഘാടനം ചെറിയമ്പു വടക്കവച്ചന്‍ നിര്‍വഹിച്ചു. കെ.വി. ഗോവിന്ദന്‍ അന്തിത്തിരിയന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ക്ഷേമകാര്യ സമിതി സെക്രട്ടറി എ. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല കൗണ്‍സില്‍ അംഗം പി. വേണുഗോപലന്‍ മുഖ്യപ്രഭാഷണം നടത്തി. രാമവില്യം കഴകം പ്രസിഡന്റ് സി. ദാമോദരന്‍, ദേവസ്വം പ്രസിഡന്റ് സി. വേണു, കെ. കുഞ്ഞികൃഷ്ണന്‍, കെ. പവിത്രന്‍, ആശാലത എന്നിവര്‍ സംസാരിച്ചു. കെ. പ്രദിപ് സ്വാഗതവും കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ക്ഷേത്രസ്ഥാനികരും വാല്ല്യക്കാരും പങ്കെടുത്തു.

