തേജസ്സ് അരങ്ങാടത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ ചികിത്സ നടത്തി

കൊയിലാണ്ടി: തേജസ്സ് അരങ്ങാടത്തിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾക്കെതിരെ രോഗ പ്രതിരോധ ചികിത്‌സയും, മരുന്ന് വിതരണവും നടത്തി. മഴക്കാലമാരംഭിച്ചതോടെ ഒട്ടനവധി പകർച്ചവ്യാധികൾ പഴയ കാലങ്ങളേക്കാൾ വ്യാപകമായിരിക്കുന്നു. ഈയൊരവസ്ഥയിലാണ് ഇത്തരമൊരു പരിപാടിക്ക് നേതൃത്വം കൊടുത്തത്.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സി. നുസ്രത്ത് പരിപാടി ഉദ്ഘാടനം ചെയ്ത്. പ്രസിഡണ്ട് പി. പവിത്രൻ അദ്ധ്യക്ഷതവഹിച്ചു. ജി. കെ. സതയൻ, പുഷ്പൻ പി. വി, നാരായണൻ എം. പി., എന്നിവർ ആശംസകൾ നേർന്നു. ഡോ: ബബിനേഷ് (ചെങ്ങോട്ടുകാവ് ഹോമിയോ ഡിസ്‌പെൻസറി), ഡോ: ജസിത (ചേമഞ്ചേരി ഹോമിയോ ഡിസ്‌പെൻസറി), എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി.

