കൊയിലാണ്ടിയിൽ 1500 പേക്കറ്റ് ഹാൻസ് പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത ലഹരി വസ്തുവായ ഹാൻസ് പിടികൂടി. 1500 പേക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഈവനിംഗ് പെട്രോളിംഗിങ്ങിനിടെ പഴയ സ്റ്റാന്റിനു പിറകിലെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ സൂക്ഷിച്ച നിലയിലാണ് ഹാൻസ് കണ്ടെത്തിയത്.
വിപണിയിൽ ഇതിന് 50,000 രൂപ വിലവരുമെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. കൊയിലാണ്ടി എസ് ഐ. അശോകൻ ചാലിൽ, എസ്.പി.ഓ. കെ.കെ. റെജികുമാർ, എം. രജ്ഞിത്, ഒ.കെ.സുരേഷ്. തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഹാൻസ് പിടികൂടിയത്.
