KOYILANDY DIARY.COM

The Perfect News Portal

കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ റോഡ് ഉപരോധിച്ചു

കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ ക്യാമ്പയിന്റെ ഭാഗമായി കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അഡ്വ: ഇ. കെ. നാരായണൻ അദ്ധ്യക്ഷതവഹിച്ചു.

അഡ്വ: കെ. സത്യൻ, കെ. കൃഷ്ണൻ, യു.കെ.ഡി. അടിയോടി, സി. എം. ശ്രീധരൻ, ടി. വി. ഗിരിജ, എ. എം. സുഗതൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറി, കെ. ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞു. വാഹന ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത നിലയിലാണ്  ഉപരോധസമരം നടത്തിയത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *