കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി: കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പട്ടയ പ്രശ്നം പരിഹരിക്കുക, ഭൂരഹിതർക്ക് ഭുമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ മാരച്ച് ഉദ്ഘാടനം ചെയ്തു.
ബാലൻ അടിയോടി അദ്ധ്യക്ഷതവഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ യു. കെ. ഡി. അടിയോടി, ജെയിംസ്, ബാലഗോപാൽ, ടി. വി. ഗിരിജ, എ. എം. സുഗതൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ. ഷിജു സ്വാഗതം പറഞ്ഞു.

