യെച്ചൂരിയെ ആക്രമിച്ച സംഭവം കൊയിലാണ്ടിയിൽ CPI(M) പ്രതിഷേധിച്ചു

കൊയിലാണ്ടി: സി. പി. ഐ. (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സംഘപരിവാർ ഏ. കെ. ജി. ഭവനിൽ കയറി അക്രമിച്ച സംഭവത്തിൽ രാജ്യ വ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായി CPI(M) കൊയിലാണ്ടിയിൽ നടത്തിയ പ്രകടനത്തിൽ പ്രതിഷേധം ആളിക്കത്തി.
പോളിറ്റ് ബ്യൂറോ യോഗം ചേർന്ന് വൈകീട്ടി 4 മണി പത്രസമ്മേളനം നടത്തുന്നതിന് വേണ്ടി ഏ. കെ. ജി. ഭവന്റെ മുകളിലത്തെ നിലയിലേക്ക് പോകുമ്പോഴാണ് പിറകിലെത്തിയ ആർ എസ്. എസ്. അക്രമിസംഘം യെച്ചൂരിക്ക് നേരെ മർദ്ദനമഴിച്ചുവിടാൻ നോക്കിയത്. ഉടൻതന്നെ ഓഫീസിലെ ജീവനക്കാർ സംഘം ചേർന്ന് അക്രമികളെ കീഴ്പ്പെടുത്തുകയായിരുന്നു.

കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ഏരിയാ കമ്മിറ്റി അംഗം ടി. കെ. ചന്ദ്രൻ മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, പി. കെ. ഭരതൻ, ടി. വി. ദാമോദരൻ എന്നിവർ നേതൃത്വം നൽകി.

