കെ. എന്‍. നായര്‍ അന്തരിച്ചു

കൊച്ചി> എറണാകുളം ജില്ലയിലെ മുതിര്‍ന്ന സിപിഐ എം നേതാവും പാര്‍ട്ടി പറവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പെരുവാരം തേനത്തില്‍ വീട്ടില്‍ കെ എന്‍ നായര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. 20 വര്‍ഷത്തിലേറെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കൊല്‍ക്കത്ത തുറമുഖത്ത് ജോലി ചെയ്തിരുന്ന കെ എന്‍ നായര്‍ മലയാളി സമാജം പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നു. ഇഎംഎസിന്റെ നിര്‍ദേശപ്രകാരമാണ് നാട്ടിലെത്തി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കൈതാരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രണ്ടു ദിവസം മുമ്പ് കര്‍ഷകസംഘം കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അസുഖത്തെ തുടര്‍ന്ന്‍ ആശുപത്രിയിലായത്. ഭാര്യ: സാവിത്രി. മക്കള്‍: മിനി, ബേബി,ശ്യാംകുമാര്‍,സിനി. തോന്ന്യകാവ് പൊതുസ്മശാനത്തിൽ ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം.

