വാന്‍ അപകടത്തില്‍പ്പെട്ട് സ്ത്രീകളടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാന്‍ അപകടത്തില്‍പ്പെട്ട് സ്ത്രീകളടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു. കുട്ടികളടക്കം 28 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. നീലഗിരി ജില്ലയിലെ കൊട്ടഗിരിയിലാണ് ശനിയാഴ്ച പുലര്‍ച്ചയോടെ വാന്‍ അപകടത്തില്‍പ്പെട്ടത്.
ഉദഗമണ്ഡലത്തേക്ക് വിനോദയാത്ര പോയി വെല്ലൂരിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. റോഡില്‍ നിന്നും തെന്നിമാറിയ വാന്‍ സൈഡിലേ ഭിത്തിയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

ശങ്കര്‍(50), ഭാസ്കരന്(45), പനീര്‍സെല്‍വം(43), സരോജ(44) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Advertisements

