സി.പി.ഐ. (എം) ശത്രുവല്ല: ചെന്നിത്തല
തിരുവനന്തപുരം: സിപിഐഎമ്മിനെ കോണ്‍ഗ്രസ് ശത്രുക്കളായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മതേതരപാര്‍ട്ടികള്‍ ഒന്നിക്കണം. സിപിഐയുടെ മനോഭാവമെങ്കിലും സിപിഐഎം കാണിക്കണമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ ഒന്നിക്കണം. രാജ്യത്തെ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മതേതരശക്തികള്‍ ഒന്നിച്ച് നില്‍ക്കണം. ചെന്നിത്തല പറഞ്ഞു

